അധ്യായം
3
എഫെ. 3:2
🔸വ്യവസ്ഥ എന്നല്ല
നിങ്ങൾക്കായി എനിക്കു നൽകപ്പെട്ട ദൈവകൃപയുടെ കാര്യവിചാരകത്വത്തെക്കുറിച്ച് നിങ്ങൾ വാസ്തവമായി കേട്ടിട്ടുണ്ടെങ്കിൽ,
എഫെ. 3:3
🔸 ‘ഒരു മർമം’ എന്നല്ല. ഇത് നിസ്തുലമായ മർമമാണ്
ഞാൻ മുമ്പേ ചുരുക്കത്തിൽ എഴുതിയിരുന്നതുപോലെ, വെളിപാടിനാൽ ആയിരുന്നു എനിക്കു മർമം അറിവാക്കിയത്,
എഫെ. 3:4
🔸ബോധം എന്നല്ല
അതു വായിച്ചാൽ ക്രിസ്തുവിന്റെ മർമത്തിലുള്ള എന്റെ ഗ്രാഹ്യം നിങ്ങൾക്കു ഗ്രഹിക്കുവാൻ കഴിയും
എഫെ. 3:5
🔸ആത്മാവിനാൽ എന്നല്ല
അത് ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിൽ വെളിപ്പെട്ടതുപോലെ, മറ്റു തലമുറകളിൽ മനുഷ്യപുത്രന്മാർക്ക് അറിവായിട്ടില്ലായിരുന്നു,
എഫെ. 3:6
🔸ഏകശരീരസ്ഥരും എന്നല്ല
അത് സുവിശേഷത്തിലൂടെ ജാതികൾ ക്രിസ്തു യേശുവിൽ കൂട്ടവകാശികളും ശരീരത്തിലെ കൂട്ടവയവങ്ങളും വാഗ്ദത്തത്തിന്റെ സഹപങ്കാളികളും ആകുന്നു എന്നതുതന്നെ,
എഫെ. 3:8
🔸ഏറ്റവും ചെറിയവനായ എന്നല്ല
സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനിലും ചെറിയവനായ എനിക്ക്, ജാതികളോട് ക്രിസ്തുവിന്റെ അപ്രമേയ ധനത്തെ സുവിശേഷമായി അറിയിക്കുവാനും,
എഫെ. 3:12
🔸BSI-യിൽ നിശ്ചയത്തോടെ എന്നത് വിട്ടുപോയിരിക്കുന്നു
അവനിൽ നമുക്ക് അവനിലുള്ള വിശ്വാസത്താൽ നിശ്ചയത്തോടെ ധൈര്യവും പ്രവേശനവും ഉണ്ട്.
എഫെ. 3:16
🔸3:16-19 വരെയുള്ള ഭാഗത്ത് അത് എന്ന പദം നാല് തവണ ഉപയോഗിച്ചിരക്കുന്നു. വാക്യം 16 അടിക്കുറിപ്പ് 1 കാണുക
അത് തന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം, അവന്റെ ആത്മാവിലൂടെ നിങ്ങൾ അകത്തെ മനുഷ്യനിലേക്ക് ശക്തിയോടെ ബലപ്പെടുവാനും,
എഫെ. 3:17
🔸ഹൃദയങ്ങളിൽ തന്റെ ഭവനം പണിയുവാനും; BSI-ൽ ഉള്ളതുപോലെ വസിക്കേണ്ടതിന് എന്നല്ല
അത് ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ തന്റെ ഭവനം പണിയുവാനും, അത് നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ട്,
എഫെ. 3:18
🔸ഗ്രഹിക്കുക എന്നല്ല
സകല വിശുദ്ധന്മാരോടുംകൂടെ വീതിയും നീളവും ഉയരവും ആഴവും എന്തെന്ന് ഗ്രസിക്കുവാൻ പൂർണ ബലമുണ്ടാകേണ്ടതിനും,
എഫെ. 3:19
പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാനും, അത് നിങ്ങൾ ദൈവത്തിന്റെ എല്ലാ, നിറവിനോളം നിറയേണ്ടതിനും ആകുന്നു.