top of page

അധ്യായം

1

കൊലൊ. 1:9-10

🔸ആദ്യം പൂർണ പരിജ്ഞാനത്താൽ നിറയുകയും എന്നിട്ട് കർത്താവിനു യോഗ്യമാംവണ്ണം നടക്കുകയും വേണം; BSI-ൽ ഈ ക്രമം തിരിഞ്ഞിരിക്കുന്നു

🔸പരിജ്ഞാനം എന്നല്ല പൂർണ പരിജ്ഞാനത്താൽ എന്നാണ്

അതുകൊണ്ട് ഞങ്ങളും ഇത് കേട്ട നാൾ മുതൽ നിങ്ങൾക്കുവേണ്ടി നിർത്താതെ പ്രാർഥിക്കുകയും അപേക്ഷിക്കുകയും ചെയ്തുകൊണ്ട്, നിങ്ങൾ ആത്മികമായ സകല ജ്ഞാനത്തിലും ഗ്രാഹ്യത്തിലും അവന്റെ ഹിതത്തിന്റെ പൂർണ പരിജ്ഞാനത്താൽ നിറയേണ്ടതിനും,

1:10 

സകല സൽപ്രവൃത്തിയിലും ഫലം കായ്ച്ചും ദൈവത്തിന്റെ പൂർണ പരിജ്ഞാനത്താൽ വളർന്നുകൊണ്ട്, സകലത്തിലും അവനെ പ്രസാദിപ്പിക്കുവാനായി കർത്താവിനു യോഗ്യമാംവണ്ണം നടക്കുവാനും,


കൊലൊ. 1:11 

🔸BSI-യിൽ സന്തോഷത്തോടെ എന്നത് വിട്ടുപോയിരിക്കുന്നു 

സന്തോഷത്തോടെ സകല സഹിഷ്ണുതയിങ്കലേക്കും ദീർഘക്ഷമയിങ്കലേക്കും, അവന്റെ തേജസ്സിന്റെ പ്രഭാവത്തിനൊത്തവണ്ണം, സകല ശക്തിയോടെ ബലപ്പെടേണ്ടതിനും,


കൊലൊ. 1:12 

🔸വിശുദ്ധന്മാർക്ക് വെളിച്ചത്തിൽ എന്നല്ല 

🔸അവകാശം എന്നല്ല 

വെളിച്ചത്തിലുള്ള വിശുദ്ധന്മാർക്ക് നറുക്കിട്ടുനൽകപ്പെട്ട ഓഹരിയുടെ പങ്കിനായി നിങ്ങളെ യോഗ്യരാക്കിയ പിതാവിനെ സ്തോത്രം ചെയ്യുന്നു;


കൊലൊ. 1:13 

🔸സ്നേഹസ്വരൂപൻ എന്നല്ല 

അവൻ ഇരുട്ടിന്റെ അധികാരത്തിൽനിന്ന് നമ്മെ വിടുവിച്ച്, തന്റെ സ്നേഹപുത്രന്റെ രാജ്യത്തിലേക്ക് മാറ്റിയിരിക്കുന്നു,


കൊലൊ. 1:16 

🔸അവൻ മുഖാന്തരം എന്നല്ല 

സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും, ദൃശ്യമായതും അദൃശ്യമായതും, സിംഹാസനങ്ങളാകട്ടെ കർത്തൃത്വങ്ങളാകട്ടെ വാഴ്ച്ചകളാകട്ടെ അധികാരങ്ങളാകട്ടെ, സകലവും അവനിലല്ലോ സൃഷ്ടിക്കപ്പെട്ടത്; സകലവും അവൻ മുഖാന്തരവും അവങ്കലേക്കും സൃഷ്ടിക്കപ്പെട്ടു.


കൊലൊ. 1:17 

🔸ആധാരമായിരിക്കുന്നു എന്നല്ല 

അവൻ സകലത്തിനും മുമ്പേയുള്ളവൻ, സകലവും അവനിൽ സംസക്തമായിരിക്കുന്നു;


കൊലൊ. 1:18 

🔸ആദ്യൻ എന്നല്ല 

അവൻ സഭ എന്ന ശരീരത്തിന്റെ തലയാകുന്നു; അവൻതന്നെ എല്ലാറ്റിലും ഒന്നാമത് ആകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരിൽനിന്ന് ആദ്യജാതനും ആകുന്നു;


കൊലൊ. 1:25 

🔸ദൈവവചനഘോഷണം എന്നല്ല 

🔸ഉദ്യോഗപ്രകാരം എന്നല്ല 

ദൈവവചനം പൂർത്തിയാക്കുവാൻ നിങ്ങൾക്കുവേണ്ടി എനിക്കു നൽകിയിരിക്കുന്ന ദൈവത്തിന്റെ കാര്യവിചാരകത്വത്തിനൊത്തവണ്ണം ഞാൻ അതിന്റെ ശുശ്രൂഷകനായിത്തീർന്നു,


കൊലൊ. 1:28 

🔸തികഞ്ഞവൻ എന്നല്ല 

🔸ഏതു മനുഷ്യനെയും പ്രബോധിപ്പിക്കുകയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടുംകൂടെ ഉപദേശിക്കുകയും എന്നല്ല 

ഏതു മനുഷ്യനെയും ക്രിസ്തുവിൽ പൂർണവളർച്ച എത്തിയവനായി നിർത്തേണ്ടതിന്, സകല ജ്ഞാനത്തോടുംകൂടെ ഏതു മനുഷ്യനെയും പ്രബോധിപ്പിക്കുകയും ഏതു മനുഷ്യനെയും ഉപദേശിക്കുകയും ചെയ്തുകൊണ്ട്, അവനെ ഞങ്ങൾ അറിയിക്കുന്നു;

bottom of page