top of page

അധ്യായം

1

1 തെസ്സ. 1:1 

🔸തെസ്സലൊനീക്യസഭ എന്നല്ല

പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശു ക്രിസ്തുവിലുമുള്ള തെസ്സലൊനീക്യരുടെ സഭയ്ക്ക് നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടായിരിക്കട്ട.


1 തെസ്സ. 1:3 

🔸യേശു ക്രിസ്തുവിനെക്കുറിച്ചുള്ള എന്നല്ല 

🔸സ്ഥിരത എന്നല്ല 

നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ, നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹത്തിന്റെ അധ്വാനവും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലുള്ള പ്രത്യാശയുടെ സഹിഷ്ണുതയും ഇടവിടാതെ ഓർക്കുന്നു.


1 തെസ്സ. 1:5 

🔸എങ്ങനെ പെരുമാറിയിരുന്നു എന്നല്ല

ഞങ്ങളുടെ സുവിശേഷം വചനത്തിൽ മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും അധികം നിശ്ചയത്തിലുമത്രേ നിങ്ങളുടെ അടുക്കൽ വന്നത്, നിങ്ങൾ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എത്തരത്തിലുള്ള മനുഷ്യരായിരുന്നു എന്ന് നിങ്ങൾ അറിയുന്നുവല്ലോ.


1 തെസ്സ. 1:6 

🔸ഞങ്ങൾക്കും കർത്താവിനും എന്നല്ല

നിങ്ങളോ വളരെ ക്ലേശത്തിൽ, പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടുകൂടെ വചനം സ്വീകരിച്ചിട്ട്, ഞങ്ങളുടെയും കർത്താവിന്റെയും അനുകാരികൾ ആയിത്തീർന്നു,


1 തെസ്സ. 1:9 

🔸BSI-യിൽ ‘നിങ്ങൾ വിഗ്രഹങ്ങളിൽനിന്ന് ദൈവത്തിലേക്ക് എങ്ങനെ തിരിഞ്ഞു’ എന്നത് വാക്യം 10-ൽ പറഞ്ഞിരിക്കുന്നു. എന്നാൽ ഇവിടെ ജീവനുള്ള സത്യദൈവത്തെ വിഗ്രഹങ്ങളോടു താരതമ്യം ചെയ്യുന്നതുകൊണ്ട് പ്രത്യുദ്ധാര ഭാഷ്യത്തിൽ ചെയ്തിരിക്കുന്നതുപോലെ അത് വാക്യം 9-ലാണ് വരേണ്ടത്.

എന്തെന്നാൽ അവർതന്നെ ഞങ്ങളെക്കുറിച്ച്, നിങ്ങളുടെ ഇടയിൽ ഞങ്ങൾക്ക് എത്തരത്തിലുള്ള പ്രവേശനം ഉണ്ടായിരുന്നു എന്നും, ജീവനുള്ള സത്യദൈവത്തെ സേവിക്കുവാൻ നിങ്ങൾ എങ്ങനെ വിഗ്രഹങ്ങളിൽനിന്ന് ദൈവത്തിലേക്ക് തിരിഞ്ഞു എന്നും,

10 അവൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച അവന്റെ പുത്രനെ, വരുവാനുള്ള ക്രോധത്തിൽ നിന്ന് നമ്മെ വിടുവിക്കുന്ന യേശുവിനെ, സ്വർഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്നും അറിയിക്കുന്നു.


bottom of page