top of page

അധ്യായം

4

1 തെസ്സ. 4:1 

🔸യേശുവിന്റെ നാമത്തിൽ എന്നല്ല

സഹോദരന്മാരേ ഇതുകൂടാതെ, നിങ്ങൾ എപ്രകാരം നടന്ന് ദൈവത്തെ പ്രസാദിപ്പിക്കണം എന്ന് ഞങ്ങളിൽനിന്ന് പ്രാപിച്ചതുപോലെ, തീർച്ചയായും നിങ്ങൾ അങ്ങനെ നടക്കുന്നു, ഇനിയും വർധിച്ചുവരേണ്ടതിന്, ഞങ്ങൾ കർത്താവായ യേശുവിൽ നിങ്ങളോടു ചോദിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു.


1 തെസ്സ. 4:7 

🔸വിശുദ്ധീകരണത്തിന് എന്നല്ല

എന്തെന്നാൽ ദൈവം നമ്മെ, അശുദ്ധിക്കായല്ല, വിശുദ്ധീകരണത്തിലത്രേ വിളിച്ചത്.


1 തെസ്സ. 4:14 

🔸നിദ്ര കൊണ്ടവരെ യേശു മുഖാന്തരം എന്നല്ല

യേശു മരിച്ച് ഉയിർത്തു എന്നു നാം വിശ്വസിക്കുന്നുവെങ്കിൽ, അങ്ങനെതന്നെ യേശു മുഖാന്തരം നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടെ കൊണ്ടുവരും.


1 തെസ്സ. 4:16 

🔸ഗംഭീരനാദം എന്നല്ല

എന്തുകൊണ്ടെന്നാൽ കർത്താവ് താൻ ആർപ്പുവിളിക്കുന്ന ഉത്തരവോടുകൂടെ, പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ, സ്വർഗത്തിൽ നിന്ന് ഇറങ്ങിവരുകയും, ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും.


1 തെസ്സ. 4:17 

🔸ജീവനോടെ ശേഷിക്കുന്നവരായ എന്നല്ല

പിന്നെ ജീവനോടിരിക്കുന്ന, ശേഷിച്ചവരായ നാം, ആകാശത്തിൽ കർത്താവിനെ കണ്ടുമുട്ടുവാൻ ഒന്നിച്ച് അവരോടൊപ്പം മേഘങ്ങളിൽ എടുക്കപ്പെടും; അങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ആയിരിക്കും.

bottom of page