അധ്യായം
6
എബ്രാ. 6:2
🔸പരിജ്ഞാനപൂർത്തി എന്നല്ല
സ്നാനങ്ങളുടെ ഉപദേശത്തിന്റെയും കൈവയ്പിന്റെയും, മരിച്ചവരുടെ പുനരുത്ഥാനത്തിന്റെയും നിത്യ ന്യായവിധിയുടെയും അടിസ്ഥാനം പിന്നെയും ഇടാതെ നമുക്കു പക്വതയിലേക്ക് നടത്തപ്പെടാം.
എബ്രാ. 6:4
🔸ആസ്വദിക്കുകയും എന്നല്ല
എന്തെന്നാൽ ഒരിക്കൽ പ്രകാശനം ലഭിക്കുകയും, സ്വർഗീയ ഉപഹാരം രുചിക്കുകയും, പരിശുദ്ധാത്മാവിൽ പങ്കുകൊള്ളുന്നവർ ആയിത്തീരുകയും,
എബ്രാ. 6:5
🔸ശക്തി എന്ന് ഏകവചനത്തിലല്ല
🔸ആസ്വദിക്കുകയും എന്നല്ല
ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള യുഗത്തിന്റെ ശക്തികളും രുചിക്കുകയും ചെയ്തവർ,
എബ്രാ. 6:6
🔸പിന്മാറിപ്പോയാൽ എന്നല്ല
എന്നിട്ടും വീണുപോയാൽ, തങ്ങൾക്കുവേണ്ടി ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയും അവനെ പരസ്യമായി ലജ്ജിപ്പിക്കുകയും ചെയ്തുകൊണ്ട്, തങ്ങളെത്തന്നെ വീണ്ടും മാനസാന്തരത്തിങ്കലേക്ക് പുതുക്കുക അസാധ്യമാകുന്നു.
എബ്രാ. 6:8
🔸കൊള്ളരുതാത്തതും എന്നല്ല
എന്നാൽ അത് മുള്ളുകളും ഞെരിഞ്ഞിലുകളും പുറപ്പെടുവിച്ചാൽ, അത് നിരാകരിക്കപ്പെട്ടതും ശാപത്തിനടുത്തതും ആകുന്നു, കത്തിച്ചുകളയുന്നതത്രേ അതിന്റെ അവസാനം.
എബ്രാ. 6:9
🔸ശുഭമേറിയ എന്നല്ല. എബ്രായ ലേഖനത്തിൽ 13 തവണ ഉപയോഗിച്ചിരിക്കുന്ന ഈ വാക്കിനെ സംബന്ധിച്ച് 11:40-ലെ അടിക്കുറിപ്പ് 2 കാണുക
🔸വിശ്വസിക്കുന്നു എന്നല്ല
എന്നാൽ പ്രിയരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നെങ്കിലും, നിങ്ങളെക്കുറിച്ച് മേന്മയേറിയ കാര്യങ്ങളാലും രക്ഷയെ സംബന്ധിച്ച കാര്യങ്ങളാലും പ്രേരിതരായിരിക്കുന്നു.
എബ്രാ. 6:11
🔸ആഗ്രഹിക്കുന്നു എന്നല്ല
എന്നാൽ നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ പ്രത്യാശയുടെ പൂർണ നിശ്ചയത്തിനായി അവസാനത്തോളം ഒരേ ശുഷ്കാന്തി കാണിക്കണമെന്ന് ഞങ്ങൾ ആത്മാർഥമായി വാഞ്ഛിക്കുന്നു,
എബ്രാ. 6:14
🔸ഞാൻ നിന്നെ അനുഗ്രഹിക്കുകയും നിന്നെ വർധിപ്പിക്കുകയും ചെയ്യും എന്നല്ല
“നിശ്ചയമായും അനുഗ്രഹിച്ചുകൊണ്ട്, ഞാൻ നിന്നെ അനുഗ്രഹിക്കും; വർധിപ്പിച്ചുകൊണ്ട്, ഞാൻ നിന്നെ വർധിപ്പിക്കുകയും ചെയ്യും.”
എബ്രാ. 6:17
🔸ഉറപ്പുകൊടുത്തു എന്നല്ല
അതുകൊണ്ട് ദൈവം, വാഗ്ദത്തത്തിന്റെ അവകാശികൾക്ക് തന്റെ ആലോചനയുടെ മാറ്റമില്ലായ്മയെ അത്യധികമായി കാണിക്കുവാൻ ഉദ്ദേശിച്ചുകൊണ്ട്, ഒരു ശപഥത്തോടുകൂടെ ഇടയിൽ കയറി,
എബ്രാ. 6:19
🔸ആത്മാവിന്റെ നങ്കൂരം എന്നല്ല
അത് ഭദ്രവും ദൃഢവും തിരശ്ശീലയ്ക്കുള്ളിൽ പ്രവേശിക്കുന്നതുമായി, ദേഹിയുടെ നങ്കൂരമായി നമുക്കുണ്ട്,
എബ്രാ. 6:20
🔸യേശു...മുമ്പുകൂട്ടി എന്നല്ല
അവിടെ മുൻഗാമിയായ യേശു, മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായിത്തീർന്ന്, നമുക്കായി പ്രവേശിച്ചിരിക്കുന്നു.
Coming Soon