അധ്യായം
2
1 പത്രൊ. 2:1
🔸ദുഷ്ടതയും, ചതിവും, നുണയും എന്നല്ല
അതുകൊണ്ട് എല്ലാ വിദ്വേഷവും എല്ലാ കളങ്കവും, കാപട്യങ്ങളും, അസൂയകളും, എല്ലാ ദുർഭാഷണങ്ങളും നീക്കിക്കളഞ്ഞ്,
1 പത്രൊ. 2:3
🔸മായമില്ലാത്ത എന്നല്ല
രക്ഷയിങ്കലേക്ക് വളരേണ്ടതിന്, നവജാത ശിശുക്കളെപ്പോലെ വചനത്തിന്റെ കളങ്കമില്ലാത്ത പാലിനായി വാഞ്ഛിക്കുവിൻ.
1 പത്രൊ. 2:4
🔸ശ്രേഷ്ഠവും മാന്യവുമായ എന്നല്ല
മനുഷ്യരാൽ തിരസ്കരിക്കപ്പെട്ടതും എന്നാൽ ദൈവമുമ്പാകെ തിരഞ്ഞെടുക്കപ്പെട്ടതും വിലയേറിയതുമായ, ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്ന്,
1 പത്രൊ. 2:5
🔸ആത്മികയാഗം (ഏകവചനം) അല്ല
നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ, ആത്മികഗൃഹമായി യേശു ക്രിസ്തുവിലൂടെ ദൈവത്തിനു സ്വീകാര്യമായ ആത്മികയാഗങ്ങൾ അർപ്പിക്കുവാൻ വിശുദ്ധ, പുരോഹിതവർഗമായി പണിയപ്പെടുന്നു.
1 പത്രൊ. 2:6
🔸ശ്രേഷ്ഠവും മാന്യവുമായ എന്നല്ല
🔸അവനിൽ എന്നല്ല
🔸ഒരുവിധത്തിലും എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു
എന്തെന്നാൽ തിരുവെഴുത്തിൽ ഇപ്രകാരം അടങ്ങിയിരിക്കുന്നു: “ഇതാ, തിരഞ്ഞെടുത്തതും വിലയേറിയതുമായ, ഒരു മൂലക്കല്ല് ഞാൻ സീയോനിൽ ഇടുന്നു; അവന്മേൽ വിശ്വസിക്കുന്നവൻ ഒരുവിധത്തിലും ലജ്ജിക്കപ്പെടുകയില്ല.”
1 പത്രൊ. 2:7
🔸മാന്യത എന്നല്ല
അതുകൊണ്ട് വിശ്വസിക്കുന്ന നിങ്ങൾക്കാകുന്നു ആ വിലയേറിയത്; എന്നാൽ വിശ്വസിക്കാത്തവർക്ക്,“ പണിയുന്നവർ തിരസ്കരിച്ച കല്ല്, ഇത് മൂലയുടെ തല ആയിത്തീർന്നിരിക്കുന്നു,”
1 പത്രൊ. 2:8
🔸വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു എന്നല്ല
കൂടാതെ, “ഇടർച്ചക്കല്ലും ലംഘനപ്പാറയും” ആകുന്നു; അവർ അനുസരണംകെട്ടവരായി, വചനത്തിൽ ഇടറിപ്പോകുന്നു, അതിനായിത്തന്നെ അവരെ നിയമിക്കുകയും ചെയ്തു.
1 പത്രൊ. 2:9
🔸സ്വന്തജനം എന്നല്ല
എന്നാൽ നിങ്ങൾ, അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകളെ ഘോഷിക്കുവാൻ തക്കവണ്ണം, തിരഞ്ഞെടുക്കപ്പെട്ട ഒരു വംശവും, രാജകീയ പുരോഹിത വർഗവും, വിശുദ്ധ ജാതിയും, അവകാശത്തിനായി സ്വായത്തമാക്കപ്പെട്ട ജനവുമാകുന്നു;
1 പത്രൊ. 2:11
🔸ആത്മാവിനോടു പോരാടുന്ന എന്നല്ല
പ്രിയരേ, ജാതികളുടെ ഇടയിൽ നിങ്ങളുടെ നടപ്പ് അതിശ്രേഷ്ഠമായിരുന്ന്, നിങ്ങളുടെ ദേഹിക്കെതിരായി യുദ്ധം ചെയ്യുന്ന ജഡിക മോഹങ്ങളെ വിട്ടകലുവാൻ അന്യരും പരദേശികളുമായ നിങ്ങളോട് ഞാൻ അപേക്ഷിക്കുന്നു,
1 പത്രൊ. 2:19
🔸അതു പ്രസാദം ആകുന്നു എന്നല്ല
എന്തെന്നാൽ, ഒരുവൻ ദൈവത്തെക്കുറിച്ചുള്ള ഉൾബോധം നിമിത്തം, അന്യായമായി കഷ്ടമേറ്റുകൊണ്ട് ദുഃഖങ്ങൾ വഹിക്കുന്നു എങ്കിൽ, ഇതാകുന്നു കൃപ.
1 പത്രൊ. 2:20
🔸ദൈവത്തിനു പ്രസാദം എന്നല്ല
നിങ്ങൾ പാപം ചെയ്യുമ്പോൾ അടികൊള്ളുന്നത് സഹിക്കുന്നു എങ്കിൽ, അത് എന്ത് മഹത്വമാകുന്നു? എന്നാൽ നിങ്ങൾ നന്മ ചെയ്യുമ്പോൾ കഷ്ടമേറ്റു കൊണ്ട് സഹിക്കുന്നു എങ്കിൽ, ഇത് ദൈവമുമ്പാകെ കൃപയാകുന്നു.
1 പത്രൊ. 2:23
🔸കാര്യം ഭരമേൽപ്പിച്ചു എന്നല്ല
അവൻ അധിക്ഷേപിക്കപ്പെട്ടിട്ട് പകരം അധിക്ഷേപിച്ചില്ല; കഷ്ടമേൽക്കവേ, അവൻ ഭീഷണിപ്പെടുത്താതെ നീതിപരമായി ന്യായം വിധിക്കുന്നവന് എല്ലാം ഭരമേൽപ്പിച്ചുകൊണ്ടിരുന്നു;
1 പത്രൊ. 2:25
🔸ആത്മാക്കളുടെ എന്നല്ല
നിങ്ങൾ വഴിതെറ്റിപ്പോകുന്ന ആടുകളെപ്പോലെയായിരുന്നു, എന്നാൽ ഇപ്പോൾ നിങ്ങളുടെ ദേഹികളുടെ ഇടയനും മേൽവിചാരകനുമായവന്റെ അടുക്കൽ മടങ്ങിവന്നിരിക്കുന്നു.