top of page

അധ്യായം

4

1 പത്രൊ. 4:1

🔸ആ ഭാവം എന്നല്ല

അതുകൊണ്ട് ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതിനാൽ, നിങ്ങളും അതേ മനസ്സുകൊണ്ട് ആയുധം ധരിക്കുവിൻ (എന്തുകൊണ്ടെന്നാൽ ജഡത്തിൽ കഷ്ടമനുഭവിച്ചവൻ പാപത്തിൽ നിന്ന് നിലച്ചിരിക്കുന്നു),


1 പത്രൊ. 4:4

🔸ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ എന്നല്ല

🔸നടക്കാതിരിക്കുന്നത് എന്നല്ല

ഇതിൽ നിങ്ങൾ നിയന്ത്രണമില്ലായ്മയുടെ അതേ പ്രളയത്തിലേക്ക് അവരോടുകൂടെ ഓടാതിരിക്കുന്നത് അവർ വിചിത്രമായി കരുതി, നിങ്ങളെ ദുഷിക്കുന്നു;


1 പത്രൊ. 4:5

🔸ജീവികളെയും എന്നല്ല

ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കുവാൻ ഒരുങ്ങിയിരിക്കുന്നവന് അവർ കണക്കു ബോധിപ്പിക്കും.


1 പത്രൊ. 4:7

🔸പ്രാർഥനകയ്ക്കു സുബോധമുള്ളവരും എന്നല്ല

എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. അതു കൊണ്ട് സുബോധമുള്ളവരും പ്രാർഥനകൾക്ക് സമചിത്തരും ആയിരിക്കുവിൻ.


1 പത്രൊ. 4:11

🔸ദൈവം നല്കുന്ന പ്രാപ്തിക്കൊത്തവണ്ണം എന്നല്ല

ഒരുവൻ സംസാരിക്കുന്നുവെങ്കിൽ, ദൈവത്തിന്റെ അരുളപ്പാടുകൾ സംസാരിക്കുന്നതുപോലെ; ഒരുവൻ ശുശ്രൂഷിക്കുന്നുവെങ്കിൽ, ദൈവം പ്രദാനം ചെയ്യുന്ന ശക്തിയിൽനിന്ന് ശുശ്രൂഷിക്കുന്നതുപോലെ; അങ്ങനെ എല്ലാറ്റിലും ദൈവം യേശു ക്രിസ്തുവിലൂടെ മഹത്വപ്പെടേണ്ടതിനുതന്നെ, മഹത്വവും ബലവും എന്നെന്നേക്കും അവനുള്ളത്. ആമേൻ.


1 പത്രൊ. 4:14

🔸മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് എന്നല്ല

നിങ്ങൾ ക്രിസ്തുവിന്റെ നാമത്തിൽ നിന്ദിക്കപ്പെടുന്നുവെങ്കിൽ അനുഗൃഹീതരാകുന്നു, എന്തെന്നാൽ തേജസ്സിന്റെയും ദൈവത്തിന്റെയും ആത്മാവ് നിങ്ങളുടെ മേൽ വിശ്രമിക്കുന്നു.

bottom of page