അധ്യായം
1
2 പത്രൊ. 1:1
🔸നീതിയാൽ എന്നല്ല
🔸ഞങ്ങൾക്ക് എന്നല്ല
🔸ലഭിച്ചവർക്ക് എന്നല്ല
യേശു ക്രിസ്തുവിന്റെ അടിമയും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ, നീതിയിൽ, നമുക്കുള്ളതുപോലെ തുല്യമായ വിലയേറിയ വിശ്വാസം, പകുത്തുനൽകിയിരിക്കുന്നവർക്ക്:
2 പത്രൊ. 1:2
🔸പരിജ്ഞാനത്തിൽ എന്നല്ല
🔸വർദ്ധിക്കുമാറാകട്ടെ എന്നല്ല
ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പൂർണ, പരിജ്ഞാനത്തിൽ നിങ്ങൾക്ക് കൃപയും സമാധാനവും പെരുകുമാറാകട്ടെ;
2 പത്രൊ. 1:3
🔸വീര്യം എന്നല്ല
🔸ഭക്തി എന്നല്ല
തന്റെ സ്വന്തം, തേജസ്സിനാലും നന്മയാലും നമ്മെ വിളിച്ചവന്റെ പൂർണ പരിജ്ഞാനത്തിലൂടെ, അവന്റെ ദിവ്യശക്തി ജീവനും ദൈവികതയും സംബന്ധിച്ച സകലവും നമുക്കു നൽകിയിരിക്കുന്നുവല്ലോ,
2 പത്രൊ. 1:4
🔸നാശം എന്നല്ല
അവയിലൂടെ അവൻ നമുക്ക് വിലയേറിയതും അതിമഹത്തരവുമായ വാഗ്ദത്തങ്ങൾ നൽകിയിരിക്കുന്നു, ഇവയാൽ നിങ്ങൾ, ലോകത്തിൽ മോഹത്താലുള്ള ദൂഷ്യത്തിൽനിന്ന് രക്ഷപ്പെട്ട്, ദിവ്യസ്വഭാവത്തിന്റെ പങ്കാളികളായിത്തീരേണ്ടതിനു തന്നെ.
2 പത്രൊ. 1:5
🔸ഉത്സാഹവും കഴിച്ച് എന്നല്ല
🔸വീര്യം എന്നല്ല
ഇക്കാരണത്താൽത്തന്നെ, സകല ശുഷ്കാന്തിയും കൂട്ടിച്ചേർത്തു കൊണ്ട്, നിങ്ങളുടെ വിശ്വാസത്തിൽ നന്മയും; നന്മയിൽ പരിജ്ഞാനവും;
2 പത്രൊ. 1:6
🔸സ്ഥിരത എന്നല്ല
🔸ഭക്തി എന്നല്ല
പരിജ്ഞാനത്തിൽ ഇന്ദ്രിയജയവും; ഇന്ദ്രിയജയത്തിൽ സഹിഷ്ണുതയും; സഹിഷ്ണുതയിൽ ദൈവികതയും;
2 പത്രൊ. 1:7
🔸കൂട്ടിക്കൊൾവിൻ എന്നല്ല
ദൈവികതയിൽ സഹോദരസ്നേഹവും; സഹോദരസ്നേഹത്തിൽ സ്ന േഹവും ധാരാളമായി പകർന്നുനൽകുവിൻ.
2 പത്രൊ. 1:8
🔸പരിജ്ഞാനം സംബന്ധിച്ച് എന്നല്ല
🔸ഉത്സാഹമില്ലാത്തവർ എന്നല്ല
🔸ആയിരിക്കയില്ല എന്നല്ല
എന്തെന്നാൽ ഈ കാര്യങ്ങൾ നിങ്ങളിൽ നിലനിന്നും വർധിച്ചും കൊണ്ട്, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ പൂർണ, പരിജ്ഞാനത്തിങ്കലേക്കു നിങ്ങളെ നിഷ്ക്രിയരോ നിഷ്ഫലരോ ആകാതെ സംരചിക്കുന്നു.
2 പത്രൊ. 1:10
🔸ശ്രമിപ്പിൻ എന്നല്ല
അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പുള്ളതാക്കുവാൻ അധികം ശുഷ്കാന്തിയുള്ളവരായിരിക്കുവിൻ, എന്തെന്നാൽ ഇവ ചെയ്യുന്നതു നിമിത്തം നിങ്ങൾ ഒരുവിധത്തിലും, ഒരിക്കലും ഇടറിപ്പോകുകയില്ല.
2 പത്രൊ. 1:11
🔸ധാരാളമായി പ്രാപിക്കും എന്നല്ല
ഇങ്ങനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം നിങ്ങൾക്ക് സമ്പന്നവും ധാരാളവുമായി പകർന്നുനൽകപ്പെടും.
2 പത്രൊ. 1:12
🔸ലഭിച്ച സത്യത്തിൽ എന്നല്ല
അതുകൊണ്ട് നിങ്ങൾ ഇവ അറിയുകയും നമ്മുടെ പക്കലുള്ള സത്യത്തിൽ ഉറപ്പിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നെങ്കിലും, ഇവയെക്കുറിച്ച് നിങ്ങളെ ഓർമപ്പെടുത്തുവാൻ ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കും.
2 പത്രൊ. 1:14
🔸പൊളിഞ്ഞുപോകുവാൻ (വാ. 13) എന്നല്ല
നമ്മുടെ കർത്താവായ യേശു ക്രിസ്തു എനിക്കു വ്യക്തമാക്കിത്തന്നതുപോലെ, എന്റെ കൂടാരത്തിന്റെ ഉരിയൽ ആസന്നമാകുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെ.
2 പത്രൊ. 1:21
🔸പരിശുദ്ധാത്മനിയോഗം എന്നല്ല
എന്തെന്നാൽ ഒരു പ്രവചനവും ഒരിക്കലും മനുഷ്യന്റെ ഹിതത്താൽ വഹിച്ചതല്ല, പരിശുദ്ധാത്മാവിനാൽ വഹിച്ചുകൊണ്ടിരിക്കുമ്പോൾ മനുഷ്യർ ദൈവത്തിൽനിന്ന് സംസാരിച്ചതത്രേ.