അധ്യായം
1
യൂദാ 1:1
🔸യേശു ക്രിസ്തുവിനായി എന്നു മാത്രമല്ല
യേശു ക്രിസ്തുവിന്റെ അടിമയും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ പ്രിയരും യേശു ക്രിസ്തുവിനാൽ കാക്കപ്പെട്ടിരിക്കുന്നവരുമായ, വിളിക്കപ്പെട്ടവർക്ക് എഴുതുന്നത്:
യൂദാ 1:3
🔸ആത്മാർഥമായി എന്നുകൂടിയുണ്ട്
പ്രിയരേ, നമ്മുടെ പൊതുരക്ഷയെ സംബന്ധിച്ച് നിങ്ങൾക്ക് എഴുതുവാൻ സകല ശുഷ്കാന്തിയും ഉപയോഗിക്കുമ്പോൾ, വിശുദ്ധന്മാർക്ക് ഒരിക്കലായി ഏൽപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു വേണ്ടി ആത്മാർഥമായി പോരാടുവാൻ നിങ്ങളെ എഴുതി പ്രബോധിപ്പിക്കുന്നത് ആവശ്യം എന്ന് എനിക്കു തോന്നി.
യൂദാ 1:8
🔸സ്വപ്നാവസ്ഥ എന്നല്ല
അങ്ങനെതന്നെ ഈ സ്വപ്നജീവികളും ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ നിന്ദിക്കുകയും പ്രതാപങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.
യൂദാ 1:10
🔸വഷളാക്കുന്നു എന്നല്ല
എന്നാൽ അവർ അറിയാത്ത കാര്യങ്ങളെ ദുഷിക്കുന്നു; ബുദ്ധിശൂന്യരായ മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്ന കാര്യങ്ങളിൽ അവർ ദുഷിക്കപ്പെടുകയും ചെയ്യുന്നു.
യൂദാ 1:12
🔸നിങ്ങളെത്തന്നെ തീറ്റുന്നവർ എന്നല്ല
🔸ഇലകൊഴിഞ്ഞ എന്നല്ല
ഇവർ തങ്ങളെത്തന്നെ മേയിച്ചുകൊണ്ട്, നിർഭയത്തോടെ നിങ്ങളോടൊപ്പം വിരുന്നുകഴിക്കുന്ന, നിങ്ങളുടെ സ്നേഹവിരുന്നുകളിലെ മറഞ്ഞിരിക്കുന്ന പാറകൾ; കാറ്റിനാൽ എടുത്തുമാറ്റപ്പെടുന്ന വെള്ളമില്ലാത്തമേഘങ്ങൾ; രണ്ടുവട്ടം ചത്തിട്ട്, പിഴുതെടുക്കപ്പെട്ട, ഫലമില്ലാത്ത ശരത്കാല വൃക്ഷങ്ങൾ;
യൂദാ 1:20
🔸ആത്മികവർധന വരുത്തിയും എന്നല്ല
എന്നാൽ പ്രിയരേ, നിങ്ങളുടെ അതിവിശുദ്ധ, വിശ്വാസത്തിന്മേൽ നിങ്ങളെത്തന്നെ പണിതും, പരിശുദ്ധാത്മാവിൽ പ്രാർഥിച്ചുംകൊണ്ട്,
യൂദാ 1:21
🔸“ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ” എന്നത് വാക്യം 21-ന്റെ തുടക്കത്തിൽ വേണം വരാൻ.
ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ, നിത്യ ജീവങ്കലേക്ക് നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുകൊണ്ട് തന്നെ.
യൂദാ 1:22
🔸സംശയിക്കുന്നവരായ എന്നല്ല
ചാഞ്ചാടുന്ന ചിലരോട് കരുണ കാണിക്കുവിൻ;
യൂദാ 1:23
🔸ചിലരെ എന്നല്ല
അവരെ തീയിൽനിന്ന് വലിച്ചെടുത്ത് രക്ഷിക്കുവിൻ. ജഡത്താൽ കറപിടിച്ച ഉള്ളുടുപ്പുപോലും വെറുത്തുകൊണ്ട്, മറ്റുള്ളവരോട് ഭയത്തോടെ കരുണ കാണിക്കുവിൻ.
യൂദാ 1:24
🔸വീഴാതവണ്ണം എന്നല്ല
എന്നാൽ ഇടറിപ്പോകാതവണ്ണം നിങ്ങളെ സൂക്ഷിക്കുവാനും, അവന്റെ തേജസ്സിനു മുമ്പാകെ കളങ്കമില്ലാതെ, ഉല്ലാസത്തിൽ നിർത്തുവാനും കഴിയുന്നവന്,