അധ്യായം
1
വെളി. 1:1
🔸ദാസന്മാരെ, ദാസനായ എന്നല്ല
🔸BSI-ൽ അടയാളങ്ങളാൽ എന്നത് വിട്ടുപോയിരിക്കുന ്നു
യേശു ക്രിസ്തുവിന്റെ വെളിപാട്, വേഗത്തിൽ സംഭവിക്കുവാനുള്ള കാര്യങ്ങൾ തന്റെ അടിമകളെ കാണിക്കുവാനായി ദൈവം അത് അവനു നൽകി; അവൻ അത് തന്റെ ദൂതനിലൂടെ തന്റെ അടിമയായ യോഹന്നാന് അയച്ച്, അടയാളങ്ങളാൽ അതിനെ അറിയിച്ചുകൊടുത്തു,
വെളി. 1:17
🔸ആദ്യനും അന്ത്യനും എന്നല്ല
അവനെ കണ്ടപ്പോൾ, ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു; അവനോ തന്റെ വലം കൈ എന്റെമേൽ വച്ചു പറഞ്ഞത്, ഭയപ്പെടേണ്ട; ഞാൻ ഒന്നാമത്തവനും ഒടുക്കത്തവനും
വെളി. 1:18
🔸താക്കോൽ (ഏകവചനം) എന്നല്ല
ജീവനുള്ളവനും ആകുന്നു; ഞാൻ മരിച്ചവനായിത്തീർന്നു, ഇതാ എന്നെന്നേക്കും ജീവിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.
വെളി. 1:19
🔸‘എഴുതുക’ എന്നത് വാ. 19 വരണം.
അതിനാൽ നീ കണ്ട കാര്യങ്ങളും, ഇപ്പോൾ ഉള്ള കാര്യങ്ങളും, ഇവയ്ക്കു ശേഷം സംഭവിപ്പാനുള്ള കാര്യങ്ങളും എഴുതുക.
വെളി. 1:20
🔸ഏഴു നക്ഷത്രത്തിന്റെ മർമവും ഏഴു പൊൻനിലവിളക്കുകളുടെ വിവരവും എന്നല്ല
എന്റെ വലംകൈയിന്മേൽ നീ കണ്ട ഏഴു നക്ഷത്രങ്ങളുടെയും ഏഴു പൊൻനിലവിളക്കുകളുടെയും മർമം: ഏഴു നക്ഷത്രങ്ങൾ ഏഴു സഭകളുടെ ദൂതന്മാരാകുന്നു, ഏഴു നിലവിളക്കുകൾ ഏഴു സഭകൾ ആകുന്നു.