top of page
അധ്യായം
4
വെളി. 4:2
🔸ആത്മാവിവശനായി എന്നല്ല
ഉടനെ ഞാൻ ആത്മാവിലായി; ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം വച്ചിരിക്കുന്നു, സിംഹാസനത്തിന്മേൽ ഒരുവൻ ഇരിക്കുന്നു;
വെളി. 4:3
🔸പച്ചവില്ല് എന്നല്ല
ഇരിക്കുന്നവൻ കാഴ്ച്ചയ്ക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ, സിംഹാസനത്തിനു ചുറ്റും കാഴ്ച്ചയ്ക്കു മരതകത്തോട് സദൃശമായ ഒരു മഴവില്ലും ഉണ്ടായിരുന്നു.
വെളി. 4:7
🔸കാള എന്നല്ല
ഒന്നാമത്തെ ജീവി സിംഹത്തെ പോലെയും, രണ്ടാമത്തെ ജീവി കാളക്കുട്ടിയെ പോലെയും, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും, നാലാമത്തെ ജീവി പറക്കുന്ന കഴുകനെ പോലെയും ആയിരുന്നു.
വെളി. 4:11
🔸കർത്താവേ നീ എന്നല്ല
ഞങ്ങളുടെ കർത്താവും ദൈവവുമായ നീ മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കുവാൻ യോഗ്യനാകുന്നു, എന്തെന്നാൽ നീ സകലവും സൃഷ്ടിച്ചു, നിന്റെ ഹിതം നിമിത്തം അവ ആയിരിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തു.