അധ്യായം
12
വെളി. 12:3
🔸മഹാസർപ്പം എന്നല്ല
സ്വർഗത്തിൽ മറ്റൊരു അടയാളം കണ്ടു; ഇതാ, ഏഴു തലയും പത്തു കൊമ്പും, തലയിൽ ഏഴു മകുടവുമുള്ള ഒരു ചുവന്ന മഹാവ്യാളി.
വെളി. 12:5
🔸പെട്ടെന്ന് എടുക്കപ്പെട്ടു എന്നില്ല
അവൾ സകല രാഷ്ട്രങ്ങളെയും ഇരുമ്പുകോൽ കൊണ്ട് മേയ്ക്കുവാനുള്ള ഒരു പുത്രനെ, ഒരു ആൺകുട്ടിയെ പ്രസവിച്ചു; അവളുടെ കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിന്റെ അടുക്കലേക്കും എടുക്കപ്പെട്ടു.
വെളി. 12:10
🔸തുടങ്ങിയിരിക്കുന്നു എന്നല്ല
അപ്പോൾ ഞാൻ സ്വർഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്, ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ അധികാരവും വന്നിരിക്കുന്നു, എന്തെന്നാൽ നമ്മുടെ സഹോദരന്മാരെ രാപ്പകൽ നമ്മുടെ ദൈവത്തിനു മുമ്പാകെ കുറ്റം ചുമത്തുന്ന ആരോപകനെ താഴേക്ക് എറിഞ്ഞുകളഞ്ഞിരിക്കുന്നു.
വെളി. 12:11
🔸പ്രാണനെ എന്നല്ല
അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായും ജയിച്ചു, മരണത്തോളം തങ്ങളുടെ ദേഹിജീവനെ സ്നേഹിച്ചതുമില്ല.